കണ്ണൂര്‍: റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി.
കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയ്ക്ക് തെരഞ്ഞെടുപ്പി ല്‍ സഹായം സഹായം നല്‍കുമെന്ന് ആര്‍ച്ച് ബിഷപ്പ്. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.