Saturday, April 1, 2023

HomeNewsKeralaബിജെപിയെ സ്വാഗതം ചെയ്ത മാർ പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം: വിഡി സതീശന്‍

ബിജെപിയെ സ്വാഗതം ചെയ്ത മാർ പാംപ്ലാനിയുടെ പ്രസ്താവന വൈകാരികം: വിഡി സതീശന്‍

spot_img
spot_img

കൊച്ചി: റബര്‍ വില ഉയര്‍ത്തിയാല്‍ ബിജെപി ക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം വൈകാരിക പ്രകടനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പ്രദേശത്തെ റബ്ബര്‍ കര്‍ഷകരുടെ വികാരമാണ് പറഞ്ഞത്. അതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്നും സതീശന്‍ പറഞ്ഞു.

രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആര്‍എസ്‌എസ് ഭീഷണിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

റബര്‍വില 300 രൂപയാക്കിയാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്നും കേരളത്തില്‍ നിന്ന് എംപി ഇല്ലാ എന്ന വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നുമായിരുന്നു ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. ഇന്നലെ നടത്തിയ പ്രസംഗം രാഷ്ട്രീയ ചര്‍ച്ചയായ ശേഷവും ആര്‍ച്ച്‌ ബിഷപ്പ് നിലപാട് ആവര്‍ത്തിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments