Tuesday, March 19, 2024

HomeNewsKeralaസെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു

സെക്രട്ടേറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു

spot_img
spot_img

തിരുവനന്തപുരം: ജോലിക്കിടെ മുങ്ങുന്ന ജീവനക്കാരെ പൂട്ടാന്‍ പുതിയ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്ബോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പഞ്ചിംഗ് സംവിധാനത്തിലെ പഴുതുകള്‍ മുതലെടുക്കുന്നവരെ കുരുക്കാനാണ് പൊതുഭരണ വകുപ്പ് ഒരുക്കുന്നത്.

ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും. സെക്രട്ടറിയേറ്റിലെ എല്ലാ ബ്ലോക്കുകളിലും ഓഫീസുകളിലും ീ സംവിധാനത്തിന് കീഴിലാകുന്നതോടെ ജീവനക്കാര്‍ക്ക് ഉച്ചയൂണിന് മാത്രമെ പുറത്തിറങ്ങാനാകു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments