Friday, June 2, 2023

HomeNewsKeralaകെ.പി.സി.സി പുനഃസംഘടനക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

കെ.പി.സി.സി പുനഃസംഘടനക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

spot_img
spot_img

തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി രൂപം നല്‍കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ ടി. സിദ്ദീഖ് എം.എല്‍.എ, കെ.സി ജോസഫ് മുന്‍ എം.എല്‍.എ, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, ജോസഫ് വാഴക്കന്‍ മുന്‍ എം.എല്‍.എ, അഡ്വ കെ. ജയന്ത്, അഡ്വ. എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

ജില്ലകളില്‍ നിന്ന് പുനസംഘടനാ സമിതി കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക്‌ അധ്യക്ഷന്മാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമപട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെ.പി.സി.സിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച്‌ പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക കെപി.സി.സിക്കു കൈമാറുവാന്‍ ഉപസമിതിക്ക് കെ.പി.സി.സി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.

ഇതോടെ കെ.പി.സി.സി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments