Tuesday, March 19, 2024

HomeNewsKeralaതൃശൂര്‍ മദര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ ഐസിയുവില്‍ തീപിടിത്തം

തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ ഐസിയുവില്‍ തീപിടിത്തം

spot_img
spot_img

തൃശൂര്‍: തൃശൂരിലെ ഒളരി മദര്‍ ആശുപത്രിയില്‍ തീപിടിത്തം. കുട്ടികളുടെ ഐസിയുവിലാണ് തീ പിടിച്ചത്. കുട്ടികളെയും ഗര്‍ഭിണികളായ രണ്ട് പേരെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നത്. മതിയായ വെന്റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞിരുന്നു. ഇടനാഴികളിലേയ്ക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗെെനക്കോളജി വാര്‍ഡിലേയ്ക്കും പടര്‍ന്നു. തൃശൂരിലെ അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

വെന്റിലേഷന്‍ കുറവായിരുന്നതിനാല്‍ ചില്ലുകള്‍ പൊട്ടിച്ചാണ് പുക പുറത്ത് വിട്ടത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments