Tuesday, April 16, 2024

HomeNewsKeralaകോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് : ജാഗ്രത തുടരണം എന്ന് ആരോഗ്യമന്ത്രി.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് : ജാഗ്രത തുടരണം എന്ന് ആരോഗ്യമന്ത്രി.

spot_img
spot_img

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം ആയിരം പിന്നിട്ടു.സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിച്ചു.

കോവിഡിന്റെ പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലാണ്. പ്രതിരോധത്തിനു മാസ്ക് ധരിക്കണം. ഇതര രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗത്തിൽ മന്ത്രി പറഞ്ഞിരുന്നു.

ആശുപത്രി കോംപൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാത ശിശുകള്‍ക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോംപൗണ്ടിനുള്ളില്‍ ബാൻഡ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ് എന്നും ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments