Friday, March 29, 2024

HomeNewsKeralaകായംകുളം നഗരസഭയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

കായംകുളം നഗരസഭയില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

spot_img
spot_img

കൊല്ലം: കായംകുളം നഗരസഭയില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ദിവസം ബജറ്റിനോട് അനുബന്ധിച്ച്‌ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

മുനിസിപ്പല്‍ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ മീന്‍കറിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments