Friday, June 2, 2023

HomeNewsKeralaരാഷ്ട്രീയ പകപോക്കലിന് കേന്ദ്രം കോടതികളെ ദുരുപയോഗിക്കരുത് ; രാഹുലിനെതിരായ വിധിയിൽ ഇ.പി ജയരാജന്‍

രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം കോടതികളെ ദുരുപയോഗിക്കരുത് ; രാഹുലിനെതിരായ വിധിയിൽ ഇ.പി ജയരാജന്‍

spot_img
spot_img

രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇ.പിയുടെ പ്രതികരണം. കേസില്‍ രാഹുലിന് എതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ ഒട്ടനവധി സംശയങ്ങള്‍ക്ക് ഇടവരും.

ഇത്തരമൊരു വിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ഇ.പി പറഞ്ഞു. മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments