Thursday, March 28, 2024

HomeNewsKeralaകണ്ണൂരില്‍ വീണ്ടും കോവിഡ് മരണം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

കണ്ണൂരില്‍ വീണ്ടും കോവിഡ് മരണം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

spot_img
spot_img

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

ഈ മാസം 22ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൃതദേഹം പയ്യാമ്ബലത്ത് സംസ്കരിച്ചു. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടയിലാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളെയും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച്‌ ഉറപ്പു വരുത്തി. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍‌ജ് പ്രതികരിച്ചു. കുട്ടികളും ഗര്‍ഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments