Thursday, April 18, 2024

HomeNewsKeralaഒരു ദുരന്തത്തിന്റെ നിഴലിലാണ് നാമെല്ലാം , ഈ ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌...

ഒരു ദുരന്തത്തിന്റെ നിഴലിലാണ് നാമെല്ലാം , ഈ ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ ടി പത്മനാഭന്‍

spot_img
spot_img

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ടി. പത്മനാഭന്‍. രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതുകൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് ഭരണാധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണമെന്നും പത്മനാഭന്‍ പറഞ്ഞു. കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് എംപി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ഒരു ദുരന്തത്തിന്റെ നിഴലിലാണ്. ഏതാണ് ആ ദുരന്തം എന്നത് പറയേണ്ട ആവശ്യമില്ല. രാഹുല്‍ ഗാന്ധിയുടെ വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ല. ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്. ഡല്‍ഹി രാജവംശങ്ങളുടെ ശ്മശാനഭൂമിയാണെന്ന് ഡല്‍ഹിയിലുള്ള ഭരണാധികാരികളും അവരുടെ അനുയായികളും അറിഞ്ഞിരിക്കണം’ പത്മനാഭന്‍ പറഞ്ഞു.

അതേസമയം, തന്നെ അയോഗ്യനാക്കിയതില്‍ പ്രതികരണവുമായി രാഹുല്‍ രംഗതത്തെത്തിയിരുന്നു. ദാനിയെക്കുറിച്ച്‌ ഒറ്റ ചോദ്യം മാത്രമാണ് ഞാന്‍ ഉന്നയിച്ചത്. അദാനി ഷെല്‍ കമ്ബനിയില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്.ഈ ബന്ധം സഭയില്‍ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട. മോദി – അദാനി ബന്ധം ഒരിക്കല്‍ പുറത്തുവരിക തന്നെ ചെയ്യും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.’ – രാഹുല്‍ വ്യക്തമാക്കി.

‘അദാനി-മോദി ബന്ധം തെളിയിക്കാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാല്‍ പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പലതവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഞാന്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.

ഇന്ത്യയില്‍ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകള്‍ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്’ – രാഹുല്‍ ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments