Saturday, May 17, 2025

HomeNewsKeralaഇന്നസെന്‍റിന് ജന്മനാട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി

ഇന്നസെന്‍റിന് ജന്മനാട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി

spot_img
spot_img

ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ ചാലക്കുടി എംപിയും മുതിര്‍ന്ന നടനുമായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

അമ്ബത് വര്‍ഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്ന ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് തുടങ്ങിയവരും എത്തിയിരുന്നു. അതേസമയം ഇന്നസെന്‍റിനെ അവസാനമായി കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.

കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments