Saturday, April 20, 2024

HomeNewsKeralaശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

spot_img
spot_img

റാന്നി ; ഇലവുങ്കലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇലവുങ്കലില്‍ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം.

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന ഒന്‍പത് കുട്ടികള്‍ അടക്കം 64 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പത്തുപേര്‍ക്ക് സാരമായി പരിക്കേറ്റതായും ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അടക്കം 12പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ബസ് ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി.

അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഡ്രൈവര്‍ ബാലസുബ്രഹ്മണ്യത്തിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അംബാസമുദ്രം സ്വദേശി രംഗസ്വാമിയുടെ നില അതീവ ഗുരുതരമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments