Friday, April 19, 2024

HomeNewsKeralaമിഷന്‍ അരിക്കൊമ്ബന് തിരിച്ചടി; റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ഹൈക്കോടതി

മിഷന്‍ അരിക്കൊമ്ബന് തിരിച്ചടി; റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ഹൈക്കോടതി

spot_img
spot_img

കൊച്ചി: അരിക്കൊമ്ബനെ പിടിച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ നിരീക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. അരിക്കൊമ്ബന്‍ വിഷയത്തില്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്നും കോടതി.

ആനയെ പിടിച്ച്‌ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനം പരിഗണിക്കാമെന്ന് കോടതി. അരിക്കൊമ്ബനെ പിടിച്ച്‌ കഴിഞ്ഞാലുള്ള പദ്ദതി വിശദമാക്കാന്‍ ചീഫ് കണ്‍സര്‍വേറ്ററോട് കോടതി നിര്‍ദേശിച്ചു.

കൊമ്ബനെ പിടിക്കാതെ തന്നെ എന്തെങ്കിലും പരിഹാരം കാണാന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. രാത്രിയിലെ കൊമ്ബന് പിന്നാലെയുള്ള സഞ്ചാരം അഭികാമ്യമല്ല എന്നും കോടതി പറഞ്ഞു. പി.ടി. സെവനെ കൈകാര്യം ചെയ്തത് മോശമായി പോയെന്നും അതുപോലെ അരിക്കൊമ്ബനെ കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല എന്ന് കോടതി വ്യക്തമാക്കി.

ഗത്യന്തരമില്ലാത്ത ശല്യം അവസ്ഥ മനുഷ്യവാസ പ്രദേശത്തിന് അടുത്ത് ഉണ്ടായാല്‍ മാത്രം കൊമ്ബനെ പിടികൂടി റേഡിയോ കോളര്‍ വച്ച്‌ ഉള്‍ക്കാട്ടില്‍ തുറന്നു വിടാനും വനം വകുപ്പിനോട് കോടതി നിര്‍ദേശം നല്‍കി.

പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പിടിച്ചാല്‍ കാട്ടില്‍ വിടുമോയെന്നും ആനയെ സംരക്ഷിക്കുമോയെന്നും കോടതി ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments