Friday, March 29, 2024

HomeNewsKeralaപള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍

പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍

spot_img
spot_img

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും വിചാരണ അനന്തമായി നീണ്ടുപോവുകയാണ്ന്നും പറഞ്ഞുകൊണ്ടാണ് ജാമ്യഹര്‍ജി നല്‍കിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

കേസിലെ പ്രതിയായ ദിലീപ് താരപരിവേഷം ഉള്ള വ്യക്തിയാണ്. അതിനാല്‍ വിചാരണ പല കാരണങ്ങളാല്‍ നീണ്ടു പോവുകയാണ്. എന്ന് കേസ് അവസാനിക്കുമെന്ന് പറയാനാവില്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പള്‍സര്‍ സുനി ആരോപിച്ചിട്ടുണ്ട്.

കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കഴിഞ്ഞ വര്‍ഷം സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനിക്ക് നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇത് അനുസരിച്ച്‌ ഹൈക്കോടതിയില്‍ പള്‍സര്‍ സുനി ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments