Friday, March 29, 2024

HomeNewsKeralaകസ്റ്റഡി മരണവും ലോക്കപ്പ് മര്‍ദ്ദനവും സംസ്ഥാനത്ത് സ്ഥിരം സംഭവങ്ങളാകുന്നു: ഷിബു ബേബി ജോണ്‍

കസ്റ്റഡി മരണവും ലോക്കപ്പ് മര്‍ദ്ദനവും സംസ്ഥാനത്ത് സ്ഥിരം സംഭവങ്ങളാകുന്നു: ഷിബു ബേബി ജോണ്‍

spot_img
spot_img

തിരുവനന്തപുരം : സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കസ്റ്റഡി മരണവും ലോക്കപ്പ് മര്‍ദ്ദനവും സ്ഥിരം സംഭവങ്ങളാകുന്നെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു.

മൂന്നാം മുറയില്‍ രസിക്കുന്ന പോലീസിന് ആഭ്യന്തരവകുപ്പ് രക്ഷയാകുന്നത് അധാര്‍മ്മികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി. സതീശന്റെ പ്രസ്താവനയെ തുടര്‍ന്നു ഒരു പ്രമുഖ ചാനല്‍ ചര്‍ച്ച കാണാനിടയായി.

ഒരു കൗമാരക്കാരന്‍യും അയാളുടെ ജ്യേഷ്ഠന്റെയും ദുരനുഭവം വിവരിച്ചപ്പോള്‍ രക്തം തിളയ്ക്കുകയായിരുന്നു. യാതൊരു കുറ്റവും ചെയ്യാത്ത 18 കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ഈ വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ സഹോദരനെ മര്‍ദ്ദിക്കുയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയല്‍ അടക്കം കേസെടുക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചെന്നു ഇവരുടെ മുറിവുകള്‍ കണ്ട് പോലീസ് മര്‍ദ്ദിച്ചുവോ എന്ന ഡോക്ടറുടെ ചോദ്യത്തിനു അതെ എന്ന മറുപടിക്ക് പോലീസ് ഭീഷണിപ്പെടുത്തി മൊഴിമാറ്റി എഴുതിച്ചു. യോഗി ആദിത്യനാഥിന്റെ ഭബുള്‍ഡോസര്‍ പ്രയോഗത്തെ കുറിച്ചും അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരന്റെ ദുരനുഭവത്തിലും ഉച്ചത്തില്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ കൂടിയായിട്ട് ഈ സാധാരണക്കാരായ രണ്ടു പേര്‍ക്കുണ്ടായ ദുരന്തം കണ്ടില്ലെന്ന് നടിക്കുന്നു.

ഒരു മാസം കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല എന്നത് കേരള ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിക്കണം. വ്യവസ്ഥിതിയാണ് എന്നും വിപ്ലവകാരികളെ സൃഷ്ടിക്കുന്നത്. കേരളം ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സമാനമായ നിലയില്‍ ജനങ്ങള്‍ പ്രതികരിക്കുന്ന സമയം അതിവിദൂരമല്ല. മുഹമ്മദ് ജസീല്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും.

പണ്ട് ഒരു കസ്റ്റഡി മരണമുണ്ടായാല്‍ അതു വലിയ കോളിളക്കം സൃഷ്ടിക്കുകയും ഗവണ്മെന്റുകളുടെ ഗതിവിഗതികളെ ബാധിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കസ്റ്റഡി മരണം സ്ഥിരമാണ്. വരാപ്പുഴ ശ്രീജിത്ത്, പാലക്കാട് വിനായകന്‍, നെടുങ്കണ്ടത്ത് രാജ്കുമാര്‍,

വണ്ടൂര്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങി ഈ അടുത്ത ദിവസം മനോഹരന്‍ ; അങ്ങനെ എത്രയോ പേര്. മനോഹരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ അതേ പോലീസുകാരാണ് രണ്ടു സഹോദരന്മാരെയും മര്‍ദ്ദിച്ചത്. മൂന്നാം മുറയില്‍ രസിക്കുന്ന പോലീസിന് ആഭ്യന്തരവകുപ്പ് രക്ഷയാകുന്നത് അധാര്‍മ്മികമാണ്. അനീതി കാണുമ്ബോള്‍ ചോര തിളയ്ക്കുന്നുണ്ടോ എങ്കില്‍ നിങ്ങളെന്റെ സഖാവാണ് എന്ന് പറഞ്ഞിട്ടുള്ളത് ചെ ഗുവേരയാണ് . ഇത് പിണറായി സര്‍ക്കാരിന് ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments