Saturday, May 17, 2025

HomeNewsKeralaവിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

spot_img
spot_img

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കി.

ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്‌ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്.മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.

നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു.കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments