കോട്ടയം: മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന പരാമര്‍ശവുമായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതുസംബന്ധിച്ച് ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു.
തിരുത്തേണ്ടതുണ്ടെങ്കില്‍ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനകള്‍ പുതിയ മദ്യനയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഇടതുമുന്നണിയുടെ നയം ജോസ് കെ.മാണി ആവര്‍ത്തിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുവെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച് തെറ്റിദ്ധാരണ പടര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടാവുന്നുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.