എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.
ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് ഈസ്റ്ററിന് മുമ്ബ് മാറണം എന്നാണ് കത്തിലെ നിര്‍ദ്ദേശം. മാര്‍പ്പാപ്പയുടെ കത്ത്, പുരോഹിതര്‍ക്കുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടാണ്.
വത്തിക്കാന്‍റെ നിര്‍ണായക ഇടപെടല്‍ ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ്. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടാണ് ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് അര്‍ത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി കത്ത് അയച്ചിരിക്കുന്നത്.
മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍ തര്‍ക്കത്തില്‍ ആദ്യമായാണ് . അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത്.