കൊല്ലം: സില്‍വര്‍ലൈന്‍ സര്‍വേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്. സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജന്‍സികള്‍ക്ക് സമയം കൂടുതല്‍ വേണമെങ്കില്‍ അത് അനുവദിച്ചു കൊടുക്കാന്‍ കഴിയുമെന്നും മന്ത്രി പ്രതികരിച്ചു. വിവിധ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പഠനം നിര്‍ത്തിയത്