Sunday, July 14, 2024

HomeNewsKeralaഉത്രാടം തിരുനാളിന്റെ 'ബെന്‍സ്' കാര്‍ യൂസഫലിക്ക്

ഉത്രാടം തിരുനാളിന്റെ ‘ബെന്‍സ്’ കാര്‍ യൂസഫലിക്ക്

spot_img
spot_img

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ്​ കാര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക്​​ കൈമാറും. കാര്‍ യൂസഫലിക്ക്​ കൈമാറാന്‍ മാര്‍ത്താണ്ഡവര്‍മ ആഗ്രഹിച്ചിരുന്നു.

അബൂദബിയിലെ വസതിയി​ലെത്തി സന്ദര്‍ശിച്ച വേളയില്‍ യൂസഫലിയെ മാര്‍ത്താണ്ഡ വര്‍മ കൊട്ടാരത്തിലേക്ക്​ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച്‌​ 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തിലെത്തിയപ്പോഴാണ്​ ത‍ന്‍റെ പ്രിയ​പ്പെട്ട ‘ബെന്‍സ്​ 180 T’ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ നേരിട്ടറിയിച്ചത്​.

അദ്ദേഹം വിടവാങ്ങിയോടെ ഏറെക്കാലമായി കാര്‍ മകന്‍ പത്മനാഭ വര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷ‍ന്‍റെയും സംരക്ഷണയിലാണ്​. ഉത്രാടം തിരുനാളി​​ന്‍റെ ആഗ്രഹം പോലെ വൈകാതെ തന്നെ കാര്‍ യൂസഫലിക്ക്​ സമ്മാനിക്കാനാണ്​ രാജകുടുംബത്തിന്‍റെ തീരുമാനം.

നിറമുള്ള നിരവധി ഓര്‍മകളുടെ പ്രതീകമായാണ്​ ആറ്​ പതിറ്റാണ്ടിലധികം പഴക്കമുള്ള സി.എ.എന്‍ -42 ബെന്‍സ്​ കാറിനെ രാജകുടുംബം കാണുന്നത്​.

1950 കളില്‍ 12,000 രൂപക്കാണ്​ ജര്‍മനിയിലെ സ്റ്റുട്ട്​ഗര്‍ട്ടില്‍ നിര്‍മിതമായ ഈ കാര്‍ രാജകുടുംബം സ്വന്തമാക്കുന്നത്​.

കര്‍ണാടകയിലായിരുന്നു രജിസ്​ട്രേഷന്‍. ഒരു മിനിറ്റില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡ വര്‍മക്ക്​​ ‘മൈല്‍ എ മിനിറ്റ്​’ എന്ന വിളിപ്പേര്​ നേടിക്കൊടുത്തതും ഈ ബെന്‍സ്​ തന്നെ. സ്വയമോടിച്ചും യാത്രക്കാരനായുമടക്കം 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡ വര്‍മ സഞ്ചരിച്ചെന്നാണ്​ കണക്ക്​. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സ്​ കാറിലാണ്​.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments