തൃശൂര്‍: തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ ‘പെസോ’യാണ് അനുമതി നല്‍കിയത്.
കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. മെയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. മെയ് എട്ടിനാണ് സാമ്ബിള്‍ വെടിക്കെട്ട്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂര പ്രേമികള്‍ക്ക് പൂര നഗരിയില്‍ പ്രവേശനം ഉണ്ടാകും.