Thursday, December 12, 2024

HomeNewsKeralaകെ വി തോമസ് കണ്ണൂരിലെത്തി: സ്വീ​ക​ര​ണ​മൊ​രു​ക്കി സി​പി​എം

കെ വി തോമസ് കണ്ണൂരിലെത്തി: സ്വീ​ക​ര​ണ​മൊ​രു​ക്കി സി​പി​എം

spot_img
spot_img

ക​ണ്ണൂ​ര്‍: സി​പി​എം 23-ാം പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ന്‍റെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കെ.​വി. തോ​മ​സ് ക​ണ്ണൂ​രി​ലെ​ത്തി.കോ​ണ്‍​ഗ്ര​സ് വി​ല​ക്ക് ലം​ഘി​ച്ചെ​ത്തി​യ തോ​മ​സി​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നും നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. ജ​യ​രാ​ജ​ന്‍ ചു​വ​ന്ന ഷാ​ള്‍ അ​ണി​യി​ച്ചാ​ണ് തോ​മ​സി​നെ സ്വീ​ക​രി​ച്ച​ത്.

ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ സെ​മി​നാ​റി​ല്‍ താ​ന്‍ പ​റ​യു​മെ​ന്ന് കെ.​വി. തോ​മ​സ് വ്യ​ക്ത​മാ​ക്കി. ചു​വ​ന്ന നി​റ​മാ​ണെ​ങ്കി​ലും ത​ന്നെ അ​ണി​യി​ച്ച​ത് ഒ​രു ഷാ​ള്‍ ആ​ണെ​ന്ന് നി​റ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തോ​ട് തോ​മ​സ് പ്ര​തി​ക​രി​ച്ചു.

എന്റെ വീട്ടില്‍ താമര വളര്‍ത്തിയപ്പോള്‍ ബി ജെ പി യില്‍ പോകുമെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments