നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി. മെയ് 30നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷണത്തിന് ഇനിയും സമയം നീട്ടിനല്‍കാന്‍ കഴിയില്ല. ഡിജിപി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതില്‍ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു. വിവരങ്ങള്‍ ചോരുന്നത് അംഗീകരിക്കാനാകില്ല. മുദ്രവെച്ച കവറില്‍ നല്‍കുന്ന വിവരങ്ങള്‍ വരെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നു. കോടതി കാണുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രോസിക്യൂഷന്‍ വേണ്ട നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.