തിരുവനന്തപുരം: സ്പേസ് പാര്‍ക്കില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നല്‍കിയ ശമ്ബളം തിരികെ നല്‍കാന്‍ കഴിയില്ലെന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് (പിഡബ്ല്യുസി) കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ (കെഎസ്‌ഐടിഐഎല്‍) അറിയിച്ചു.
കെഎസ്‌ഐടിഐഎലിനു കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ശമ്ബള ഇനത്തില്‍ നല്‍കിയത്. സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്ബളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്ബള ഇനത്തില്‍ നല്‍കിയ തുകb തിരിച്ച്‌പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്ബള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്ബനി അറിയിക്കുന്നത്.