Monday, December 2, 2024

HomeNewsKeralaഐ എ എസുകാരായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ.രേണു രാജും വിവാഹിതരാകുന്നു

ഐ എ എസുകാരായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ.രേണു രാജും വിവാഹിതരാകുന്നു

spot_img
spot_img

ആലപ്പുഴ : യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും വിവാഹിതരാകുന്നു .

അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ താലിക്കെട്ട് നടക്കുമെന്നാണറിയുന്നത് . അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. വിവാഹശേഷം പ്രത്യേക വിരുന്നു സത്ക്കാരമുണ്ടാകും.

ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങളുടെ തീരുമാനമാണ് വിവാഹത്തിലെത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച്‌് കൊലപ്പെടുത്തിയ സംഭവത്തില്‍ സസ്പെന്‍ഷനിലായി മടങ്ങിയെത്തിയ ശ്രീറാം ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോയിന്‍ സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡിയുമാണ്.

ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സര്‍വീസിലെത്തുന്നത്.

ദേവികുളം സബ് കലക്ടറായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ശ്രദ്ധ നേടിയിരുന്നു. മൂന്നാര്‍ കൈയേറ്റങ്ങളൊഴുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ശ്രീറാമിന്റെ നിലപാടുകൾ .

തിരുവനന്തപുരത്ത് വച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ സിറാജ് ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ബൈക്കില്‍ ഇടിച്ച് ബഷീര്‍ മരിച്ചതോടെയാണ് ശ്രീറാമിന് വില്ലൻ വേഷം ചാർത്തികിട്ടിയത് .


കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം കെ രാജശേഖരന്‍ നായരുടെയും വി എന്‍ ലതയുടെയും മൂത്തമകളാണ് രേണു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments