കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടര് ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല് സര്വീസ് കോര്പ്പറേഷന് എംഡിയുമായ ഡോ.
ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം കഴിക്കാനുള്ള തീരുമാനം ഇരുവരും കഴിഞ്ഞ ദിവസം ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് അറിയിച്ചത്.
എംബിബിഎസ് ബിരുദം പൂര്ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില് സര്വീസിലെത്തുന്നത്. എംബിബിഎസ് എം ഡി ബിരുദധാരിയായ ശ്രീറാം 2012ല് രണ്ടാം റാങ്കോടെയാണ് സിവില് സര്വീസിലെത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014-ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്.
photo courtesy: mathru bhumi