Saturday, April 20, 2024

HomeNewsKeralaവൈക്കം സത്യാഗ്രഹ ശതാബ്ദി : മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതിൽ തെറ്റ് സംഭവിച്ചു;...

വൈക്കം സത്യാഗ്രഹ ശതാബ്ദി : മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതിൽ തെറ്റ് സംഭവിച്ചു; തരൂര്‍

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ.മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് തെറ്റാണെന്ന് ശശി തരൂര്‍ എം.പി.

എല്ലാ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരേയും ഒരേ പോലെ കാണണമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തെറ്റ് സംഭവിച്ചു. സീനിയര്‍ നേതാവിനെ അപമാനിച്ചത് ശരിയായില്ലെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി.എം സുധീരനോടുമുള്ള പാര്‍ട്ടി സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ എല്ലാവര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയെന്നും തനിക്ക് മാത്രം നല്‍കിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

‘എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാന്‍ അവസരം കൊടുത്തു, എനിക്ക് മാത്രം നല്‍കിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ല’ -മുരളീധരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments