തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി കല്‍ക്കാച്ചി ഡി.ഡി.എ ഫ്ലാറ്റില്‍ അങ്കിത് കുമാര്‍ ശര്‍മ എന്ന 32കാരനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
കാനഡയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നറിയിച്ച് ഓണ്‍ലൈന്‍ വഴി വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പലതവണകളായി 21 ലക്ഷത്തോളം രൂപയാണ് ഇയാളടങ്ങിയ തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
കബളിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.