Monday, May 12, 2025

HomeNewsKeralaട്രെയിന്‍ ആക്രമണ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

ട്രെയിന്‍ ആക്രമണ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

spot_img
spot_img

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. സംഭവത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു.

എന്‍ഐഎ അഡീഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസില്‍ അന്വേഷണമാരംഭിക്കും. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ ആക്രമണം 2017-ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎയുടെ നിഗമനം.

ആക്രമണകേസ്ല്‍ എന്‍ഐഎയുടെ ഡല്‍ഹി ആസ്ഥാനത്ത് നിന്നുമുള്ള വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടക വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാനിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി പരിശോധന നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments