Tuesday, May 20, 2025

HomeNewsKeralaട്രെയിൻ തീ വെയ്പ്പ് :എല്ലാം ഒറ്റക്കാണ് ചെയ്തതെന്ന് ഷാരൂഖ്

ട്രെയിൻ തീ വെയ്പ്പ് :എല്ലാം ഒറ്റക്കാണ് ചെയ്തതെന്ന് ഷാരൂഖ്

spot_img
spot_img

കോഴിക്കോട് ; ട്രെയിനില്‍ തീവെക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റക്കാണ് ചെയ്തതെന്ന് പ്രതി ഷാറുഖ് സെയ്ഫി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.

എന്നാല്‍, മൊഴികള്‍ പലതും നുണയാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ ചോദ്യം ചെയ്യലിലാകും കാര്യങ്ങള്‍ വ്യക്തമാകുക.

ആക്രമണം എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇയാള്‍ നല്‍കിയിട്ടില്ല. തീയിട്ടശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തി. ജനറല്‍ കമ്ബാര്‍ട്ടുമെന്‍്റില്‍ മുഖം താഴ്ത്തിയിരുന്നത് യാത്രക്കാര്‍ ശ്രദ്ധിച്ചതോടെ മറ്റ് ബോഗികളിലേക്ക് മാറിമാറിയാണ് കണ്ണൂരിലെത്തിയത്. അവിടെ നിന്ന് മരുസാഗര്‍ എക്സ്പ്രസിലാണ് കയറിയത്.

കേരളത്തെക്കുറിച്ച്‌ കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് പ്രതി പറഞ്ഞിട്ടുണ്ട്. പ്രതിയിലേക്കെത്തിച്ച ബുക്കില്‍ എഴുതിയിരുന്നത് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിക്ക് പരസഹായം ലഭിച്ചെന്ന അനുമാനത്തിലാണ് പോലീസുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments