കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെയും ഭാര്യയെയും വീട്ടിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്‌ച രാത്രി 10 മണിയ്‌ക്ക് ശേഷമാണ് സംഭവം. സനിയയെ പിന്നീട് റോഡില്‍ ഇറക്കി വിട്ടു.ഷാഫിക്കായി താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഷാഫിയെ തട്ടിക്കൊണ്ടുപോയി എന്ന് സംശയിക്കുന്ന സംഘവുമായി അടുത്ത ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.