ട്രയിനിന് തീ കൊളുത്താന്‍ ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണ്ണൂരില്‍ നിന്നാണെന്ന് സമ്മതിച്ചു. ഇതേ തുടര്‍ന്ന് പ്രസ്തുത പമ്പിലെ എല്ലാ സിസി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്കുട്ടീവ് ട്രെയിനില്‍ ഇയാള്‍ കയറിയതും ഷൊര്‍ണ്ണൂരില്‍ നിന്നാണ് . ഇതിന്റെ ദൃശ്യങ്ങളും ഷൊര്‍ണ്ണൂര്‍ ഡി വൈ എസ് പി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.
തീ കത്തിയ ട്രെയിന്‍ ബോഗിയുള്ള കണ്ണൂരിലും, ഏലത്തൂരിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേ സമയം ഈ സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. പ്രതി കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നുണ്ടെങ്കിലും തീ വച്ചതിന് ശേഷം ഇയള്‍ എങ്ങിനെ മഹാരാഷ്ട്ര വരെ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് ഇപ്പോഴും വിവരങ്ങള്‍ പുറത്ത് വിടുന്നില്ല.