കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യ ബോംബായെത്തുമെന്നാണ് ഭീഷണി സന്ദേശം.
10 ബിറ്റ്‍കോയിന്‍ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും സന്ദേശത്തില്‍ പറയുന്നു.
ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയില്‍ വഴിയാണ് വീണ്ടും ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് . ഇന്നും പൊലീസിനാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല