ജോസ് കെ മാണിയുടെ മകനായ കെഎം മാണി ജൂനിയര്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ജോസ് കെ മാണിയുടെ മകന് ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കെ.എം.മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചത്. പ്രാഥമിക വിവര ശേഖരണം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. പൊലീസ് റിപോര്‍ട്ട് കൂടി ലഭിച്ച ശേഷം ലൈസന്‍സ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്നും ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്ബിള്‍ പരിശോധിച്ചില്ലെന്നും പൊലീസിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ മകന്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആദ്യ എഫ്‌ഐആറില്‍ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്നും ഇന്നലെ തയാറാക്കിയ പുതിയ എഫ്‌ഐആറില്‍ ഇയാള്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു