Friday, May 16, 2025

HomeNewsKeralaവീണ്ടും ചാലക്കുടി ഒന്നാമത്, ഈസ്റ്ററിന്റെ തലേന്ന് കുടിച്ചത് 87 കോടിയുടെ മദ്യം

വീണ്ടും ചാലക്കുടി ഒന്നാമത്, ഈസ്റ്ററിന്റെ തലേന്ന് കുടിച്ചത് 87 കോടിയുടെ മദ്യം

spot_img
spot_img

തൃശൂര്‍: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്ററിന്റെ തലേദിവസം ബെവ്കോ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടായി.

നെടുമ്പാശേരിയാണ് രണ്ടാമത്. 59.12 ലക്ഷത്തിന്റ മദ്യവില്‍പ്പനയാണ് നടന്നത്. ഇരിങ്ങാലക്കുട 58.28 ലക്ഷം, തിരുവമ്പാടി 57.30 ലക്ഷം, കോതമംഗലം 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവില്‍പനയുടെ കണക്ക്.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനവുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments