Saturday, May 17, 2025

HomeNewsKeralaശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

spot_img
spot_img

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി.

നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

അതേസമയം അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരെ മദ്യപിച്ച്‌ വണ്ടി ഓടിക്കാന്‍ ശ്രീരാമനെ പ്രേരിപ്പിച്ചു എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെഷന്‍ 185 പ്രകാരം മദ്യപിച്ച്‌ വാഹനമോടിച്ചു എന്ന കുറ്റം ശ്രീറാമിനെതിരെ നിലനില്‍ക്കില്ല. കാരണം മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുപോലെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസും നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവിട്ടു.

നരഹത്യ, തെളിവു നശിപ്പിക്കല്‍, മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിത വേഗത്തിലുള്ള ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കുറ്റവിമുക്തനാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജിയില്‍ അഡീ. സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കുകയായിരുന്നു.

ഇതോടെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് നരഹത്യാ ക്കുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments