Saturday, May 17, 2025

HomeNewsKeralaഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി വീണ്ടും സഹോദരന്റെ കത്ത്

ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി വീണ്ടും സഹോദരന്റെ കത്ത്

spot_img
spot_img

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സഹോദരന്‍ അലക്സ് വി ചാണ്ടി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നും അലക്സ് വി ചാണ്ടി ആവശ്യപ്പെട്ടുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അലക്സ് രംഗത്തെത്തുന്നത്.

നിലവിലുള്ള ചികിത്സ തൃപ്തികരമാണോ എന്നും തുടര്‍ചികിത്സ ആവശ്യമുണ്ടോ എന്നും വിലയിരുത്തണം കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇമ്മ്യൂണോതെറാപ്പി ചികിത്സയില്‍ കഴിയുകയാണ് ഉമ്മന്‍ ചാണ്ടി.

കുടുംബത്തിലുള്ളവര്‍ വേണ്ട ശ്രദ്ധ നല്‍കാത്തത് കാരണം തന്റെ സഹോദരന് തൃപ്തികരമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വീണ ജോര്‍ജിന് നല്‍കിയ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിലവിലുള്ള ചികിത്സ തൃപ്തികരമാണോ എന്നും തുടര്‍ചികിത്സ ആവശ്യമുണ്ടോ എന്നും വിലയിരുത്തണം. വിഷയത്തില്‍ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സയില്‍ തടസ്സങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ദിവസവും അന്വേഷിക്കണമെന്നും അലക്സ് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ആശുപത്രികളില്‍ ചികിത്സിച്ചുവെങ്കിലും രോഗനിര്‍ണയം മാത്രമാണ് നടന്നതെന്നും ചികിത്സ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അലക്സ് വി ചാണ്ടി ആദ്യം സര്‍ക്കാരിനെ സമീപിച്ചത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ മന്ത്രിയുള്‍പ്പെടെ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തെ ബെംഗളൂരുവിലേയ്ക്ക് മാറ്റിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments