Wednesday, May 14, 2025

HomeNewsKeralaനിര്‍ത്തിയ ഉടന്‍ കാറിന് തീപിടിച്ചു; പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

നിര്‍ത്തിയ ഉടന്‍ കാറിന് തീപിടിച്ചു; പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

spot_img
spot_img

കണ്ണൂര്‍: കാര്‍ നിര്‍ത്തിയ ഉടനുണ്ടായ തീപിടിത്തത്തില്‍നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാര്‍ നിര്‍ത്തിയ ഉടനെ പിന്‍സീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്തിറങ്ങുമ്ബോഴാണ് കാറിന്‍റെ മുന്‍വശത്തുനിന്ന് തീ പര്‍ടന്നത്.

വളരെ വേഗം ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. എന്നാല്‍ അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. റോഡരികില്‍ നിര്‍ത്തിയ കാറില്‍നിന്നാണ് തീ ഉയര്‍ന്നത്. പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ പടര്‍ന്നത്.

ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. അടുത്തിടെ സംസ്ഥാനത്ത് കാര്‍ തീപിടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കാറിന് തീ പിടിക്കുമ്ബോള്‍ ആദ്യം പുകയാണ് ദൃശ്യമാകാറുള്ളത്. ഇതിന് ശേഷമായിരിക്കും തീ ആളിപ്പടരുക. എന്നാല്‍ തലശേരിയിലെ അപകടത്തില്‍ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ വ്യാപിക്കുകയായിരുന്നു.

കാറിന്‍റെ മുന്‍വശത്ത് തീ പടരുന്നത് കണ്ട ഡ്രൈവര്‍ അതിവേഗം സീറ്റ് ബെല്‍റ്റ് ഊരി പുറത്തേക്ക് ചാടിയതുകൊണ്ട് അത്യാഹിതം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments