Tuesday, May 20, 2025

HomeNewsKeralaവന്ദേഭാരത് പരീക്ഷണയോട്ടം; ആറ് മണിക്കൂര്‍ ഏഴ് മിനിട്ടില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്

വന്ദേഭാരത് പരീക്ഷണയോട്ടം; ആറ് മണിക്കൂര്‍ ഏഴ് മിനിട്ടില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്

spot_img
spot_img

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേ ഭാരത് ട്രയല്‍ റണ്‍ നടത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.08ന് പുറപ്പെട്ട വന്ദേ ഭാരത് മൂന്ന് മണിക്കൂറും 20 മിനിട്ടും എടുത്ത് 8.28ന് എറണാകുളം നോര്‍ത്ത് (എറണാകുളം ടൗണ്‍) റെയില്‍വേ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്ത് നിന്ന് 50 മിനിട്ട് കൊണ്ടാണ് വന്ദേഭാരത് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയയത്. 2.15 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി.

പരീക്ഷണയോട്ടം നടത്തുന്ന വന്ദേ ഭാരത് ഏഴ് സ്റ്റേഷനുകളില്‍ നിര്‍ത്തും. ഓരോ സ്റ്റേഷനിലും 2 മിനിട്ടാണ് നിര്‍ത്തുന്നത്. തിരുവനന്തപുരം ഡിവിഷനിലെ റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണയാത്രയിലുള്ളത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍നിന്ന് കയറും. അവിടെനിന്ന് ക്രൂ ചേഞ്ച് ഉണ്ടാകും.

ആദ്യ പരീക്ഷണയോട്ടത്തില്‍ വന്ദേ ഭാരത് ഏഴ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12.10 നാണ് കണ്ണൂരില്‍ എത്തേണ്ട സമയം. 2.30-നകം വന്ദേഭാരത് തിരുവനന്തപുരത്തേക്ക് മടങ്ങും.

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും സ്റ്റോപ്പുകളും യാത്രാനിരക്കും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments