തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കണ്ടെത്താനായി സ്ഥാപിച്ച എ.ഐ കാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
726 എ.ഐ കാമറകളാണ് സംസ്ഥാനത്തുടനീളം നാളെ മുതല്‍ മിഴിതുറക്കുന്നത്. സേഫ് കേരള എന്ന പേരിട്ടുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയര്‍ അപ്ഡേഷന്‍ വഴി മാസങ്ങള്‍ക്കുള്ളില്‍ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.
കാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു പിടികൂടിയാല്‍ 2000 രൂപ പിഴ നല്‍കണം.
അതേസമയം, എ.ഐ കാമറകള്‍ വരവില്‍ ആശങ്ക വേണ്ടെന്ന് ഗതാഗത കമീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. നിയമം ലംഘിക്കാതിരുന്നാല്‍ മതി. നിരത്തിലെ മരണം 20 ശതമാനം കുറക്കുകയാണ് ലക്ഷ്യംശെവക്കുന്നത്