ഇടുക്കി : അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്ബോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. മൂന്നാം തീയതി വരെ കാത്തിരിക്കും. തീരുമാനം വൈകുന്നത് ദൗത്യ സംഘത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എങ്കിലും കോടതി നിര്‍ദേശം ലംഘിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു
കോടതി വിധിയുടെ പൂര്‍ണ രൂപം വന്നിട്ട് അടുത്ത നീക്കം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. വന്യജീവികളെയും ജനങ്ങളയും സംരക്ഷിക്കുന്നതിന് തുല്യ പ്രാധാന്യം നല്‍കും. വനം വകുപ്പിന് ചെലവിനേക്കാള്‍ പ്രാധാന്യം മനുഷ്യ ജീവനാണ്. അരിക്കൊമ്ബനെ മാറ്റാനുളള ഒരു സങ്കേതത്തെ കുറിച്ചും വനം വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം ഏതാണെന്ന് രഹസ്യമാക്കി വെക്കുന്നില്ല. അന്തിമ തീരുമാനം ആവാത്തത് കൊണ്ടാണ് ഇപ്പോള്‍ സ്ഥലം പറയാത്തത്. സര്‍ക്കാരിന് പറമ്ബിക്കുളത്തേക്ക് വിടാന്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി