Friday, April 19, 2024

HomeNewsKeralaപ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതിൽ രൂക്ഷ വിമർശനവുമായി വി.മുരളീധരന്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതിൽ രൂക്ഷ വിമർശനവുമായി വി.മുരളീധരന്‍

spot_img
spot_img

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍.റിപ്പോര്‍ട്ട് ചോര്‍ന്നത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണെന്ന് മുരളീധരന്‍ പറഞ്ഞു.

ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയാത്തവരാണ് സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്നും മുരളീധരന്‍ ആരോപിച്ചു.

എഡിജിപി ഇന്‍റലിജന്‍സ് പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്ന പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ ഇന്‍റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിശദീകരണം തേടി. ചോര്‍ന്ന സ്‌കീമിന് പകരം പുതിയ സ്‌കീം തയാറാക്കി തുടങ്ങിയതായി എഡിജിപി അറിയിച്ചു.

ഇതിനിടെ കേരളത്തില്‍വച്ച്‌ പ്രധാനമന്ത്രിയെ ആക്രമിക്കുമെന്ന് കാട്ടിയുള്ള ഭീഷണി കത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ചു. കത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments