Friday, March 29, 2024

HomeNewsKeralaപ്രധാനമന്ത്രിക്ക് ഭീഷണിക്കത്തെഴുതിയയാളെ കൈയക്ഷരം കുടുക്കി

പ്രധാനമന്ത്രിക്ക് ഭീഷണിക്കത്തെഴുതിയയാളെ കൈയക്ഷരം കുടുക്കി

spot_img
spot_img

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി പൊലീസ് കുടുക്കി. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച്‌ ഉറപ്പ് വരുത്തിയാണ് കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കത്തിന് പിന്നില്‍ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തുടര്‍ന്ന് പൊലീസ് സേവ്യറിനെ വിളിച്ചുവരുത്തി. തന്നോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി സേവ്യര്‍ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ സേവ്യര്‍ കുടുങ്ങി. പരിശോധനയില്‍ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് സ്ഥിരീകരിച്ചു.

ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാള്‍ ജോണിന്റെ പേരില്‍ കത്തെഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments