Wednesday, June 7, 2023

HomeNewsKeralaഅവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

spot_img
spot_img

പന്തളം: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്ബോള്‍ പിന്തുടര്‍ന്നെത്തിയ ഏഴംഗ സംഘം മര്‍ദിച്ചു. പന്തളം കുളനട പനങ്ങാട് കൈപ്പുഴ കിഴക്ക് ശിവാജിസദനത്തില്‍ അരുണ്‍രാജിനാണ് (42) ക്രൂര മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ഒ9.30ഓടെയാണ് സംഭവം. ഹോട്ടലില്‍നിന്നും ഭക്ഷണം വാങ്ങി വീട്ടിലേക്കു വരുന്നവഴി കുളനട പഞ്ചായത്തോഫീസിന് സമീപം ബൈക്കിലെത്തിയവര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ആരുണ്‍ രാജ് നാട്ടില്‍ ലീവിന് എത്തിയിട്ട് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. തലയ്ക്കും മുഖത്തും കണ്ണിനും നെഞ്ചിനും പരിക്കേറ്റു.

വിവരം അറിഞ്ഞ് പന്തളം പൊലീസും സ്ഥലത്തെത്തി. മര്‍ദിക്കുമ്ബോള്‍ പലരും കാഴ്ച്ചക്കാരായി കണ്ടുനിന്നതേയുള്ളു എന്ന് മര്‍ദനമേറ്റ അരുണ്‍ രാജ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അനുജന്‍ അഭിലാഷ് രാജും സുഹൃത്തും ചേര്‍ന്നാണ് അരുണ്‍ രാജിനെ പന്തളം എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments