തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്ബോള്‍ വന്ദേ ഭാരതിന് അര മണിക്കൂര്‍ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഇ പി ജയരാജന്റെ പരാമര്‍ശം.
വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കണം. മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേ ഭാരത് സര്‍വീസ് നടത്തിയാല്‍ നല്ല കാര്യമാണ്. 110 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിയാല്‍ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.