Wednesday, May 21, 2025

HomeNewsKeralaവയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 3 വിദ്യാര്‍ഥികള്‍ മരിച്ചു

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 3 വിദ്യാര്‍ഥികള്‍ മരിച്ചു

spot_img
spot_img

കല്‍പറ്റ: വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 3 വിദ്യാര്‍ഥികള്‍ മരിച്ചു.


മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ ആണ് കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിഞ്ഞ് 3 വിദ്യാര്‍ഥികള്‍ മരിച്ചു.

3 പേര്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കല്‍ ജിസ്‌ന മേരി ജോസഫ് (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്‌നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്ഷനു സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു.

ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോണ്‍. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്‌ന. സഹോദരങ്ങള്‍: ജിസ് (യുകെ),ജിസന്‍. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്‌നേഹ. സഹോദരന്‍: ജസ്റ്റിന്‍ (യുകെ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments