Thursday, June 1, 2023

HomeNewsKeralaഅരിക്കൊമ്ബനെ പിടികൂടാനുളള മോക്ഡ്രില്‍ നാളെ

അരിക്കൊമ്ബനെ പിടികൂടാനുളള മോക്ഡ്രില്‍ നാളെ

spot_img
spot_img

ഇടുക്കി ചിന്നക്കനാലില്‍ ഭീതി വിതച്ച കാട്ടാന അരിക്കൊമ്ബനെ മാറ്റാനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വനം വകുപ്പ്.

അരിക്കൊമ്ബനെ പിടികൂടുന്ന ദൗത്യത്തിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് മൂന്നാറിലെത്തി. നാളെ ഉച്ചകഴിഞ്ഞ് 2.30ന് മോക്ഡ്രില്‍ നടക്കും. ദൗത്യത്തിന് മുന്നോടിയായാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാല്‍ അടുത്ത ദിവസം തന്നെ ദൗത്യത്തിലേക്ക് സംഘം കടക്കും.

അരിക്കൊമ്ബന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആനയെ പിടികൂടുന്നതിന്റെ നീക്കങ്ങള്‍ വനംവകുപ്പ് നടത്തിയിരിക്കുന്നത്. നേരത്തെ, അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ മുതലമടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആനയെ എങ്ങോട്ട് മാറ്റണം എന്നതും എന്ന് മാറ്റും എന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

മോക്ഡ്രില്ലിനായി എട്ട് വനം വകുപ്പ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നേരത്തെ തന്നെ നല്‍കിയിരുന്നു. പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും മോക്ഡ്രില്ലില്‍ കൃത്യമായി വിവരിച്ചു നല്‍കും.

ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരിക്കൊമ്ബന്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments