നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി.
ദുബൈയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി സുബൈര്‍ മലദ്വാരത്തിനകത്ത് മൂന്ന് ക്യാപ്സൂളുകളുടെ രൂപത്തില്‍ 835 ഗ്രാം സ്വര്‍ണവും, ദുബൈയില്‍ നിന്നു തന്നെ വന്ന തൃശൂര്‍ സ്വദേശി നിസാമുദ്ദീന്‍ നാല് ക്യാപ്സ്യൂളുകളുടെ രൂപത്തില്‍ 1063 ഗ്രാം സ്വര്‍ണവുമാണ് കടത്തിയത്.