Friday, June 2, 2023

HomeNewsKeralaപൂരാവേശത്തിൽ പൂരനഗരി; കാഴ്ച വിസ്മയമൊരുക്കി കുടമാറ്റം

പൂരാവേശത്തിൽ പൂരനഗരി; കാഴ്ച വിസ്മയമൊരുക്കി കുടമാറ്റം

spot_img
spot_img

തേക്കിന്‍കാട് മൈതാനത്തെ വര്‍ണാഭമാക്കി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം. വടക്കുംനാഥന്റെ മുന്നില്‍ 30 ഗജ വീരന്മാര്‍ നിരന്നാണ് കുടമാറ്റത്തിന് ആരംഭം കുറിച്ചത്. വര്‍ണാഭമായ കാഴ്ച കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. 50 ലധികം കുടകളുയര്‍ത്തിയാണ് തിരുവമ്ബാടിയും പാറമേക്കാവും കാണികളെ ആവേശത്തിലെത്തിച്ചത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ തിടമ്ബേറ്റിയത്. തിരുവമ്ബാടിയുടെ തിടമ്ബേറ്റിയത് തിരുവമ്ബാടി ചന്ദ്ര ശേഖരനാണ്.

എല്‍ ഇ ഡി കുടകള്‍ അടക്കം പുതുമയാര്‍ന്നതും വ്യത്യസ്തമാര്‍ന്നതുമായിരുന്നു ഇത്തവണത്തെയും കുടമാറ്റം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പുയര്‍ത്തിയ അര്‍ജന്റീനയുടെ ലയണല്‍ മെസിയുടെ കുട ഉയര്‍ത്തി തിരുവമ്ബാടി കുടമാറ്റത്തെ ശ്രദ്ധേയമാക്കി. എല്‍ ഇഡി ബള്‍ബ് കൊണ്ട് നിര്‍മിച്ച രൂപങ്ങളും ഡിസൈനര്‍ കുടകളും പട്ടുകുടകളും വര്‍ണാഭമായ രൂപങ്ങളും കുടമാറ്റത്തില്‍ ഇടം പിടിച്ചു.

ഡിസൈനര്‍ കുടകളില്‍ വ്യത്യസ്ത നിറങ്ങളുള്ള കുടകളെയും പട്ടുകുടകളേയും അവതരിപ്പിക്കാന്‍ ഇക്കുറി പാറമേക്കാവും തുരുവമ്ബാടിയും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. നിറമുള്ള കുടകളും പട്ടുകുടകളും തട്ടുക്കുടകളും വര്‍ണാഭമായ രൂപങ്ങളും കുടമാറ്റത്തില്‍ അണി നിരന്നു.

തൃശൂര്‍ പൂരത്തില്‍ ഇന്ന് രാത്രി 10.30ന് നടക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഈ സമയം തിരുവമ്ബാടി മഠത്തില്‍ വരവു സമയത്തെ പഞ്ചവാദ്യം ആവര്‍ത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 3 നാണ് വെടിക്കെട്ട് ആംരംഭിക്കുക

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments