Tuesday, May 30, 2023

HomeNewsKeralaഅരിക്കൊമ്ബനെ മയക്കുവെടി വച്ച സ്ഥലത്ത് കാട്ടാനക്കൂട്ടം: ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം എത്തുമോയെന്ന് ആശങ്ക

അരിക്കൊമ്ബനെ മയക്കുവെടി വച്ച സ്ഥലത്ത് കാട്ടാനക്കൂട്ടം: ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം എത്തുമോയെന്ന് ആശങ്ക

spot_img
spot_img

ചിന്നക്കനാല്‍: കാടുകടത്തിയ അരിക്കൊമ്ബനെ തേടി സിമന്റ് പാലത്ത് കാ‌ട്ടാനക്കൂട്ടമെത്തി. പന്ത്രണ്ട് ആനകളുടെ സംഘമാണ് സിമന്റ് പാലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അരിക്കൊമ്ബനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ആനകള്‍ ജനവാസ മേഖലയിലേക്ക് കടക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. വനം വകുപ്പ് വാച്ചര്‍മാര്‍ ആനക്കൂട്ടത്തെ നിരീക്ഷിച്ച്‌ വരികയാണ്.

അതേസമയം അരികൊമ്ബനെ തുറന്നു വിട്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെയാണ് ആനയെ ഉള്‍പ്രദേശത്ത് തുറന്നു വിട്ടത്. പരിശോധനയില്‍ ആന ആരോഗ്യവാനാണ്. ശരീരത്തിലെ മുറിവുകള്‍ പ്രശ്നമുള്ളതല്ല. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചു തുടങ്ങി അധികൃതര്‍ വ്യക്തമാക്കി. അതേസമയം അരിക്കൊമ്ബന്‍ കാട്ടാനയുമായി പോയ ദൗത്യസംഘം ഉള്‍കാട്ടില്‍ തുടരുകയാണ്. രാത്രി രണ്ടുമണിയോടെ മേദകാനത്താണ് ആനയെ ഇറക്കിയത്. ആനയുടെ ആദ്യ ചലനങ്ങള്‍ സംഘം നിരീക്ഷിക്കും.

ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments